ബത്തേരി രാത്രിയാത്ര നിരോധനകേസ് അട്ടിമറിക്കാനുള്ള ഗൂഢനീക്കം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനൊരുങ്ങി ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിരോധനത്തിന് ബദല്‍ സംവിധാനം കണ്ട സാഹചര്യത്തില്‍ ഇതിനെതിരെ ചില ശക്തികള്‍ നടത്തുന്ന നീക്കത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍തല ഇടപെടലിന് എം.എല്‍.എ തയ്യാറെടുക്കുന്നത്.
വയനാടിന്റെയും പ്രത്യേകിച്ച് ബത്തേരിയുടെയും വികസനത്തിന് തടസ്സമാവുന്ന രാത്രിയാത്രനിരോധനം പ്രശ്നത്തിന് പരിഹാരം കാണാനുള്ള ശ്രമം നടക്കെ അത് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെയാണ് എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രശ്ന പരിഹാരത്തിനായി നിരോധിത മേഖലയില്‍ മേല്‍പ്പാലങ്ങള്‍ അടക്കം നിര്‍മ്മിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സമ്മതിച്ച് ഫണ്ടും നല്‍കാമെന്നറിയിച്ച് സാഹചര്യം നിലനില്‍ക്കെ സുപ്രീംകോടതിയിലുള്ള കേസ് അട്ടിമറിക്കാനാണ് ചില ശക്തികള്‍ ശ്രമിക്കുന്നത്. ഇത് ഇവിടത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ പ്രശ്നം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. സുപ്രീംകോടതിയില്‍ ഇക്കഴിഞ്ഞ മെയ് ഒന്നിന് കേസ് പരിഗണിച്ചപ്പോള്‍ കേസ്സിന്റെ ഗൗരവ്വം കണക്കിലെടുക്കാതെ സത്യവാങ്മൂലം നല്‍കാന്‍ സംസ്ഥാനത്തു നിന്നുള്ള ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഇത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രശ്നം സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ എം.എല്‍.തയ്യാറെടുക്കുന്നത്.