രണ്ടാമത് അഖില വയനാട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു
മാനന്തവാടി: ഒണ്ടയങ്ങാടി അഡ്വഞ്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് കുവൈറ്റ് മാനന്തവാടി വെല്‍ഫയര്‍ അസോസിയേഷന്റെ സഹകരണത്തോടെ നടത്തിയ രണ്ടാമത് അഖില വയനാട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു. ഡബിള്‍സില്‍ സന്തോഷ്, മിഥുന്‍ (വൈസ് മെന്‍ കല്‍പ്പറ്റ) ഒന്നാം സ്ഥാനവും നൗഷാദ്, അരവിന്ദ് (സ്മാഷ് കമ്പളക്കാട്) രണ്ടാം സ്ഥാനവും സിംഗിള്‍സില്‍ അരവിന്ദ് (സ്‌പോര്‍ട്‌സ് അക്കാദമി പുല്‍പ്പള്ളി) ഒന്നാം സ്ഥാനവും കരസ്ഥമാക്കി. പോള്‍ കടിയിങ്കല്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു സമാപന സമ്മേളനം വയനാട് ജില്ല ബാഡ്മിന്റണ്‍ അസോസിയേഷന്‍ സെക്രട്ടറി ഡോ.സജിത്ത് ഉദ്ഘാടനം ചെയ്തു. മേരി മാതാ കോളേജ് പ്രിന്‍സിപ്പള്‍ ഡോ: മരിയ മാര്‍ട്ടിന്‍ ജോസഫ് സമ്മാനദാനം നിര്‍വ്വഹിച്ചു ഫാ ജോര്‍ജ് മൈലാടൂര്‍, സജി എം ടി, സജീഷ് കെ.പി, ശ്രീരാഗ് ജോസ്, വിശാഖ് ജോസ്, നോബിന്‍ ജോസഫ്, എന്നിവര്‍ സംസാരിച്ചു.