കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 40ഓളം പേര്‍ക്ക് പരിക്ക്

0

മാനന്തവാടി കുഴിനിലത്ത് കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 40ഓളം പേര്‍ക്ക് പരിക്ക്.പരിക്കേറ്റവരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരുടേയും നില ഗുരുതരമല്ലെന്ന് പ്രാഥമിക വിവരം.രാവിലെ 7.30ഓടെയായിരുന്നു അപകടം.കണ്ണൂരില്‍ നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന ബസ്സും മാനന്തവാടിയില്‍ നിന്നും ഇരുട്ടിയിലേക്ക് പോവുകയായിരുന്ന ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!