ചെതലയം റവന്യുഭൂമി പ്രശ്നം വഷളാക്കിയത് ഒന്നാം ഡിവിഷന്‍ കൗണ്‍സിലര്‍ അഹമ്മദ്കുട്ടി കണ്ണിയന്റെ അനാവശ്യ ഇടപെടലാണെന്ന് നഗരസഭ ഭരണസമിതി അംഗങ്ങള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കൗണ്‍സിലര്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി ഉണ്ടാക്കിയ അവിശുദ്ധ ബന്ധത്തിന്റെ ഭാഗമായാണ് ഇത്തരമൊരു ഇടപെടല്‍ നടത്തിയതെന്നും ഇതോടെ ഇവിടത്തെ റവന്യുഭൂമിയില്‍ നടത്താനിരുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സം ഉണ്ടായതായും അംഗങ്ങള്‍ ആരോപിച്ചു. ഈ സാഹചര്യത്തില്‍ കേസ് അടിയന്തരമായി പിന്‍വലിച്ച് പൊതുജനങ്ങളോട് കൗണ്‍സിലര്‍ മാപ്പ് പറയാന്‍ തയ്യാറാവണമെന്നും അവര്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.