വാരാമ്പറ്റ ഉറൂസ് മതപ്രഭാഷണം ഇന്നു മുതല്‍
വെള്ളമുണ്ട: വാരാമ്പറ്റ മഖാം ഉറൂസിനോടനുബന്ധിച്ച് മത പ്രഭാഷണങ്ങള്‍ക്ക് ഇന്ന് തുടക്കം. കേരളത്തിലെ പ്രശസ്തരായ മതപ്രഭാഷകരാണ് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ പ്രഭാഷണം നടത്തുക. ജില്ലയിലെ അതിപുരാതനമായ വാരാമ്പറ്റ മഖാം ഉറൂസിനോടനുബന്ധിച്ച് മഖാം സിയാറത്ത് തുടരുകയാണ്. മഖാമില്‍ അന്ത്യ വിശ്രമം കൊള്ളുന്ന സെയ്ദ് അലി അക്ബര്‍ ദില്ലി കോയ തങ്ങളുടെ ഉറൂസിന് അന്യസംസ്ഥാനത്തുനിന്നടക്കം പതിനായിരങ്ങളാണ് വരും ദിവസങ്ങളില്‍ വാരാമ്പറ്റയിലേക്ക് ഒഴുകിയെത്തുക.