വനിതാ ദിനാചരണത്തില്‍ രക്തം നല്‍കി വനിതാ കൂട്ടായ്മ
മാനന്തവാടി: അന്തരാഷ്ട്ര വനിത ദിനാചരണത്തില്‍ കൂട്ടായ് എത്തി ജില്ലാ ബ്ലഡ് ബാങ്കില്‍ രക്തം നല്‍കി വനിതാ കൂട്ടായ്മ. മാനന്തവാടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഹിത ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങളാണ് വേറിട്ട മാതൃകയായത്. ജില്ലാ ബ്ലഡ് ബാങ്കില്‍ ആദ്യമായാണ് ഇത്രയും അധികം വനിതകള്‍ ഒരുമിച്ചെത്തി രക്തം നല്‍കിയത്. വനിതാ ദിനാചരണത്തില്‍ വേറിട്ട മാതൃകയായി വനിതകളുടെ രക്തം നല്‍കല്‍. മാനന്തവാടി ന്യുമാന്‍സ് കോളേജിലെയും, സെന്റ് മേരീസ് കോളേജിലെയും വിദ്യാര്‍ത്ഥിനികളും രക്തം നല്‍കാന്‍ എത്തിയിരുന്നു. പുരുഷന്‍മാര്‍ക്കൊപ്പം എല്ലാ മേഖലകളിലും സ്ത്രീകളുടെയും സജീവ പങ്കാളിത്തം ഉറപ്പ് വരുത്തുക എന്ന ഉദ്ദേശത്തോടെയാണ് വനിതാ ദിനത്തില്‍ ഇത്തരമൊരു സേവന പ്രവര്‍ത്തനത്തില്‍ പങ്കാളികളായതെന്ന് മഹിത ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ ബ്ലഡ് ബാങ്ക്, ബ്ലഡ് ഡോണേര്‍സ് ഫോറം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച രക്തദാന പരിപാടികള്‍ ഡോ: ശ്രീലേഖ ഉദ്ഘാടനം ചെയ്തു. ഡോ: മേരി ട്രിസ്റ്റ, ഡോ: ബിനിജ മേറിന്‍ ജോയ്, ഡോ. രാജന്‍, ഡോ: അബ്ദുല്‍ റഹീം കപൂര്‍, ത്രേസ്യാമ്മ, സിസിലി, കെ ദില്‍ഷാദ്, എം.പി ശശികുമാര്‍, നൗഷാദ് ചാത്തുള്ളില്‍ എന്നിവര്‍ സംസാരിച്ചു. ആശുപത്രി ജീവനക്കാര്‍ ഉള്‍പ്പെടെ 70 ഓളം വനിതകള്‍ രക്തം ദാനം ചെയ്തു.