സമൂഹ വിവാഹത്തിന്റെ ആഭരണങ്ങള്‍ കൈമാറി

0

മാനന്തവാടി ഉദയ ഫുട്‌ബോളിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അറക്കല്‍ കുടുംബം മാര്‍ച്ച് 2 ന് നടത്തുന്ന സമൂഹ വിവാഹത്തിന്റെ ആഭരണങ്ങള്‍ കൈമാറി. അറയ്ക്കല്‍ പാലസില്‍ നടന്ന പരിപാടി പ്രതിപക്ഷ നേതാവ് രമേശ് ചേന്നിത്തല ആഭരണങ്ങള്‍ വധുവരന്മാര്‍ക്ക് നല്‍കി. അറക്കല്‍ കുടുംബാംഗങ്ങളായ ജോയിയുടെയും ജോണിയുടെയും മതാവ് ത്രേസ്യാമ്മ ഉലഹന്നാന്റെ സ്മരണക്കായി അറക്കല്‍ കുടുംബം നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് സമൂഹ വിവാഹം സംഘടിപ്പിക്കുന്നത്. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി, അറക്കല്‍ ജോണി, പി.ഷംസുദീന്‍, കമ്മന മോഹനന്‍, കൈപ്പാണി ഇബ്രാഹീം, ഫാ. ജോമോന്‍ കമ്മന, ജാഫര്‍ തമ്മട്ടാന്‍, എ എം നിഷാന്ത്, പി.കെ കുഞ്ഞമ്മദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!