നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് 5 പേര്‍ക്ക് പരിക്ക്
നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് വയലിലേക്ക് മറിഞ്ഞു ഒരു കുടുംബത്തിലെ 5 പേര്‍ക്ക് പരിക്ക്. മാനന്തവാടി കുഴിനിലത്ത് വെച്ച് പുലര്‍ച്ചെ 2 മണിയോടെയാണ് അപകടം. വരയാല്‍ നിരപ്പേല്‍ ഷിജിനും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഷിജിനിന്റെ ഭാര്യ സഹോദരനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കൊണ്ടുപോയി തിരികെ വരുമ്പോഴാണ് അപകടം. പരിക്കേറ്റവരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.