തെരുവ് നായ്ക്കളുടെ ജഡം നരസിപ്പുഴയില്‍ കൊണ്ടുവന്നിടുന്നതായി പരാതി. പൂതാടി പഞ്ചായത്ത് വാര്‍ഡ് 15 വട്ടക്കാവ് കെല്ലഗ പാലത്തിന് അടിയിലാണ് നായ്ക്കളുടെ ജഡം അഴുകിയ നിലയില്‍ കണ്ടെത്തിയത്. കൂടാതെ പരിസരത്തെ വീടുകളുടെ മുറ്റത്തും നായ്ക്കള്‍ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. കോഴികളുടെ അവശിഷ്ട്ടങ്ങളും യാതൊരു മാനദണ്ഡവുമില്ലാതെ പുഴയിലേക്ക് ഒഴുക്കുന്നുണ്ടന്ന്പരിസരവാസികള്‍ പറഞ്ഞു.സംഭവത്തില്‍ കേണിച്ചിറ പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.