വാഹനാപകടത്തില്‍ മരിച്ച ജെന്‍സന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സുല്‍ത്താന്‍ ബത്തേരി താലുക്കാശുപത്രിയില്‍ എത്തിച്ചു. മേപ്പാടി വിംസ് മെഡിക്കല്‍ കോളേജിലെ ഇന്‍ക്വസ്റ്റിന്
ശേഷമാണ് മൃതദേഹം ബത്തേരിയിലേക്ക് എത്തിച്ചത്. കഴിഞ്ഞ ദിവസം വെള്ളാരംകുന്നിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മേപ്പാടി വിംസ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ കഴിഞ്ഞ രാത്രിയാണ് ജെന്‍സണ്‍ മരണത്തിന് കീഴടങ്ങിയത്. ബത്തേരി താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം അമ്പലവയലിലെ ആണ്ടൂരില്‍ പൊതുദര്‍ശനമുണ്ടാകും. വൈകീട്ട് 3 മണിക്ക് ആണ്ടൂര്‍ നിത്യസഹായമാതാ പള്ളി സെമിത്തേരിയിലാകും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post