നിശബ്ദ പ്രചരണം നടത്തി

0

ജനാധിപത്യത്തെയും മതേതരത്വത്തെയും ഭരണഘടനയെയും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി സി.പി.ഐ(എം.എല്‍) റെഡ്സ്റ്റാര്‍ വയനാട് ജില്ലാ കമ്മിറ്റി കല്‍പ്പറ്റയില്‍ നിശബ്ദ പ്രചരണം നടത്തി. ബി.ജെ.പി. വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കരുത് എന്ന നിലപാടിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിക്ക് വന്‍തോതില്‍ വോട്ടുകള്‍ സമാഹരിക്കാന്‍ ശേഷിയുള്ള മണ്ഡലത്തില്‍ പോലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെയാണ് പ്രചരണമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ബി ജെ പിക്കെതിരെ, ജയിക്കാന്‍ സാദ്ധ്യതയുള്ള സ്ഥാനാര്‍ത്ഥിക്ക് വോട്ടര്‍മാര്‍ വോട്ടു ചെയ്യണമെന്ന ആഹ്വാനമാണ് പാര്‍ട്ടി മുന്നോട്ട് വെക്കുന്നത്. വയനാടിനെ സംബന്ധിച്ച് ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് പ്രബുദ്ധരായ വോട്ടര്‍മാര്‍ നിശ്ചയിക്കട്ടെ എന്നാണ് പാര്‍ട്ടിക്ക് പറയാനുള്ളത്. അതവര്‍ കൃത്യമായി നിര്‍വ്വഹിക്കുമെന്ന ഉത്തമബോദ്ധ്യം പാര്‍ട്ടിക്കുണ്ട്. ബി.ജെ.പി വിരുദ്ധ ഇലക്ഷന്‍ ക്യാമ്പയിന്റെ ഭാഗമായി കല്‍പ്പറ്റ പഴയ ബസ്റ്റാന്റില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുത്ത് സി.പി.ഐ(എം.എല്‍) റെഡ്സ്റ്റാര്‍ വയനാട് ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് പറഞ്ഞു. ബിജി ലാലിച്ചന്‍, എം.കെ. ഷിബു, കെ.ജി മനോഹരന്‍, കെ.വി സുബ്രഹ്‌മണ്യന്‍, കെ.ടി. അബൂബക്കര്‍ തുടങ്ങിയവര്‍ ക്യാമ്പയിന് നേതൃത്വം നല്‍കി.

 

Leave A Reply

Your email address will not be published.

error: Content is protected !!