മരിച്ച നിലയിൽ കണ്ടെത്തിയ വയോധികനെ തിരിച്ചറിഞ്ഞു.

0

കൽപ്പറ്റ മരവയലിൽ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികനെ തിരിച്ചറിഞ്ഞു. അടിവാരം കൈതപ്പൊയിൽ വേഞ്ചേരിയിൽ ആയോത്ത് മൊയ്തു ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് മുണ്ടേരി- മരവയൽ സ്റ്റേഡിയം റോഡരികിലെ ഓടയിൽ നിന്ന് മൊയ്തുവിന്റെ മൃതദേഹം കണ്ടെത്തിയത്. കല്പറ്റ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. കുറച്ചുദിവസം മുൻപേ അടിവാരത്ത് നിന്ന് മുണ്ടേരിയിലെ സഹോദരന്റെ എത്തിയതായിരുന്നു മൊയ്തു. നാലുദിവസം മുൻപേ അടിവാരത്തേക്ക് പോവുകയാണെന്ന് പറഞ്ഞ് മുണ്ടേരിയിലെ സഹോദരന്റെ വീട്ടിൽ നിന്ന് മൊയ്തു ഇറങ്ങുകയും ചെയ്തു. നടന്നു പോകുന്നതിനിടെയാണ് ഓടയിൽ വീണതെന്നാണ് കരുതുന്നത്. കാഴ്ചക്കുറവും, ഇയർ ബലൻസ് പ്രശ്നവുമുള്ള ആളാണ് മൊയ്തുവെന്നും ബാലൻസ് തെറ്റി ഓടയിൽ വീണതാകാമെന്നുമാണ് നിഗമനമെന്നും പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് കൊണ്ടുപോയി.

Leave A Reply

Your email address will not be published.

error: Content is protected !!