നീതി ആര്‍ക്കും നഷ്ടപ്പെടരുത്: ജഡ്ജി പി.ടി.പ്രകാശന്
നിയമം അനുശാസിക്കുന്ന നീതി ആര്‍ക്കും നഷ്ടപ്പെടരുതെന്ന് എസ്.സി.എസ്.ടി. കോര്‍ട്ട് ജില്ലാ ജഡ്ജി പി.ടി.പ്രകാശന്.
ആര്‍ക്കും നീതി നിഷേധിക്കപ്പെടരുതെന്നും എല്ലാവര്ക്കും നീതി ലഭ്യമാക്കുക എന്നതാണ് ലീഗല്‍ സര്‍വ്വീസസ് കമ്മറ്റിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.മാനന്തവാടി താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മറ്റി വള്ളിയൂര്‍ക്കാവ് എക്സിബിഷന് സ്റ്റാളില്‍ ഒരുക്കിയ ബോധവല്‍ക്കരണം നിയമ സഹായം സ്റ്റാളിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു ജഡ്ജി
മാനന്തവാടി ടിഎല്‍എസ് സി സെക്രട്ടറി നവാസ്,മാനന്തവാടി ബാര്‍ അസോസിയേഷന് സെക്രട്ടറി അഡ്വ: അമൃതരാജ്, അഡ്വ.രാജേഷ്, അഡ്വ: ടി.ജെ.ജോസഫ്, വിനോദ് ചന്ദ്രന് ,ഗിരിഷ് കാട്ടിക്കുളം എന്നിവര്‍ സംബന്ധിച്ചു.