ഗോളടിക്കാം വോട്ടു ചെയ്യാം ആവേശമായി സൗഹൃദ ഫുട്‌ബോള്‍ മത്സരം

0

ലോക്‌സഭാ തെരഞ്ഞെടുപ്പ് ബോധവത്ക്കരണത്തിന്റെ ഭാഗമായി സ്വീപ്, ഇലക്ഷന്‍ ലിറ്ററസി ക്ലബ്, നെഹ്‌റു യുവകേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മാനന്തവാടിയില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം നടത്തി. കുഴിനിലം പ്രതിധ്വനി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ടീമും മാനന്തവാടി മോണിംഗ് ഗോള്‍സ് ടീമും തമ്മില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ 3 ഗോളുകള്‍ക്ക് കുഴിനിലം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ടീം വിജയിച്ചു. സൗഹൃദ ഫുട്‌ബോള്‍ മത്സരം ഡി.എഫ്.ഒ ഷജ്‌ന കരീം പന്ത് തട്ടി ഉദ്ഘാടനം ചെയ്തു.

ഇലക്ടറല്‍ ലിറ്ററസി ക്ലബ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എസ് രാജേഷ് കുമാര്‍ തെരഞ്ഞെടുപ്പ് ബോധവത്ക്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചെറ്റപ്പാലം മിലാഗ്രോ ടര്‍ഫില്‍ നടന്ന പരിപാടിയില്‍ സ്വീപ് നോഡല്‍ ഓഫീസര്‍ പി.യു സിത്താര, ഡെപ്യൂട്ടി തഹസില്‍ദാര്‍ സുജിത്ത് ജോസി, നെഹ്‌റു യുവകേന്ദ്ര പ്രതിനിധി കെ.എ അഭിജിത്ത്, സ്വീപ് അസിസ്റ്റന്റ് റോഷന്‍ രാജു എന്നിവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!