ഗോത്രഫെസ്റ്റ് നങ്ക മക്ക – രണ്ട് പദ്ധതി സംഘടിപ്പിച്ചു.

0

പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരെ ചേര്‍ത്തുപിടിക്കുന്നതിന് വേണ്ടി മാനന്തവാടി നഗരസഭ നടപ്പാക്കുന്ന ഗോത്രഫെസ്റ്റ് നങ്ക മക്ക – രണ്ട് പദ്ധതി സംഘടിപ്പിച്ചു.ഗവ : യു പി സ്‌ക്കൂളില്‍ നഗരസഭ ഡെപ്യുട്ടി ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ: സിന്ധു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.

കൗണ്‍സിലര്‍മാരായ പി വി ജോര്‍ജ്, ലേഖാ രാജീവന്‍, വി യു ജോയ്, പി വി എസ് മൂസ, പുഷ്പ രാജന്‍, ഉഷാ കേളു, പിടിഎ പ്രസി: എ കെ റൈഷാദ്, സലീം അല്‍ത്താഫ്, കെ ജി ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചുവിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുക വിദ്യാലയ അന്തരീക്ഷം സൗഹൃദം ആക്കുക ഗോത്ര ജനതയുടെ സാംസ്‌കാരിക തനിമ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ നഗരസഭയുടെ കീഴിലുള്ള എല്ലാ സ്‌കൂളുകളിലും ഗോത്ര ഫെസ്റ്റ് നടത്തി. ഇതിന് തുടര്‍ച്ചയായിട്ടാണ്.നഗരസഭയുടെ പരിധിയിലുള്ള 13 വിദ്യാലയങ്ങളിലെയും ഗോത്ര വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റം നടത്തിയത്.നങ്കമക്കയുടെ ഭാഗമായി അണ്ടര്‍ 14 പ്രായത്തിലുള്ള ആണ്‍ പെണ്‍കുട്ടികള്‍ക്ക് നടത്തിയ ഫുട്‌ബോള്‍ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും ഫെസ്റ്റിവലില്‍ പങ്കെടുക്കുത്തവര്‍ക്കുള്ള ഉപഹാരവും വിതരണം ചെയ്തു,

Leave A Reply

Your email address will not be published.

error: Content is protected !!