പ്രതിഷേധമിരമ്പി മിനിസിവില്‍ സ്റ്റേഷന്‍ മാര്‍ച്ച്

0

വന്യമൃഗശല്യത്തിനെതിരെ ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്സ് അസോസിയേഷന്‍ ജില്ലാകമ്മറ്റി സംഘടിപ്പിച്ച മിനിസിവില്‍ സ്റ്റേഷന്‍ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.ബത്തേരി ഗാന്ധി ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ചിലും തുടര്‍ന്ന് മിനിസിവില്‍ സ്റ്റേഷനുമുന്നില്‍ നടന്ന ധര്‍ണ്ണയിലും നിരവധി പേര്‍ പങ്കാളികളായി. വയനാട് നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന ആവശ്യവും പ്രതിഷേധക്കാര്‍ ഉയര്‍ത്തി.

വയനാടന്‍ കാടുകളില്‍ സ്വാഭാവിക വനവല്‍ക്കരണം നടത്തുക, സ്ഥിരം അക്രമകാരികളായ വന്യമൃഗങ്ങളെ വയനാട്ടിലെ കാടുകളില്‍ നിന്ന് മാറ്റുക, പച്ചാടി വന്യമൃഗസംരക്ഷണ പരിപാല കേന്ദ്രത്തില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, കേന്ദ്രവന്യജീവി നിയമത്തില്‍ ഭേതഗതി വരുത്തുക തുടങ്ങി വയനാട് ജില്ല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ചൂണ്ടികാട്ടിയും ഇവയ്ക്ക് പരിഹാരം ആവശ്യപ്പെട്ടുമായിരുന്നു മാര്‍ച്ചും ധര്‍ണ്ണയും. ചുരം ബദല്‍ പാത യാഥാര്‍ഥ്യമാക്കുക, രാത്രിയാത്രനിരോധനം പിന്‍വലിക്കാന്‍ എലിവേറ്റഡ് പാത നിര്‍മ്മിക്കുക, ആശുപത്രി സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങളും പ്രതിഷേധക്കാര്‍ മുന്നോട്ടുവെച്ചു. ഗാന്ധി ജംഗ്ഷനില്‍ നിന്നും മുദ്രവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും പിടിച്ചായിരുന്നു മിനിസിവില്‍ സ്റ്റേഷനിലേക്കുള്ള മാര്‍ച്ച്. മാര്‍ച്ച് മിനിസിവില്‍ സ്റ്റേഷനുമുന്നില്‍ പൊലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണാസമരം അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി റ്റി പി ബാലന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് പ്രസാദ്കുമാര്‍ അധ്യക്ഷനായി. ജില്ലാസെക്രട്ടറി കെ. എന്‍ പ്രശാന്തന്‍, പി ടി സുരേഷ് കുമാര്‍, എ. സി അശോകന്‍, ബിജു മനക്കല്‍, വാസു, കെ. ഡി രാജന്‍, റഫിയുദ്ദീന്‍, അനില്‍കുമാര്‍, രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!