നിയമങ്ങള്‍ പരിഷ്‌കരിക്കണം:അപു ജോണ്‍ ജോസഫ്

0

വനം വന്യജീവി നിയമങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരിക്കണമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് നിര്‍വാഹക സമിതി അംഗം അപു ജോണ്‍ ജോസഫ്. നിലവിലുള്ള നിയമങ്ങള്‍ കാലഹരണപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.വന്യമൃഗ ആക്രമണങ്ങളില്‍ മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കല്‍പ്പറ്റ കലക്ടറേറ്റിലെ മുന്നില്‍ നടക്കുന്ന സമരത്തെ രാപ്പകല്‍ സമരത്തെയും അപു അഭിസംബോധന ചെയ്തു.വിദേശ രാജ്യങ്ങളിലേതു പോലെ എണ്ണം വര്‍ദ്ധിച്ച വന്യമൃഗങ്ങളുടെ കാര്യത്തില്‍ സംഖ്യ നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു .കേരള കോണ്‍ഗ്രസ് ജോസഫ് ജില്ലാ നേതാക്കളും മലപ്പുറം, കോഴിക്കോട് ജില്ല ഭാരവാഹികളും, യൂത്ത് ഫ്രണ്ട് ഭാരവാഹികളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!