നഷ്ടപരിഹാരം നല്‍കണം, മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണസമിതി
.കഴിഞ്ഞ ദിവസം തോല്‍പ്പെട്ടി നരിക്കല്ല് എസ്റ്റേറ്റിലെ തൊഴിലാളിയായ പന്നിക്കല്‍ കോളനിയിലെ ലക്ഷ്മണന്‍ ആനയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വനംവകുപ്പ് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണസമതി വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആനയുടെ ആക്രമണത്തില്‍ പരിക്ക് പറ്റി രണ്ട് മാസമായി കിടപ്പിലായ കൊണ്ടിമൂല സുബ്രമണ്യന് അര്‍ഹമായ നഷ്ട പരിഹാരം വനം വകുപ്പില്‍ നിന്ന് അനുവദിക്കത്തത് പ്രതിഷേധര്‍ഹമാണ്, തോല്‍പ്പെട്ടിയില്‍ വനംവകുപ്പ് ടൂറിസം വരുമാനത്തിന് മാത്രം പ്രാധാന്യം നല്‍കുകയും വന്യ മൃഗശല്യമുണ്ടാകുമ്പോള്‍ യാതെരു നടപടിയും സ്വീകരിക്കുന്നില്ലന്നും വിള നശിപ്പിക്കുന്നത് വനം വകുപ്പ് ഓഫീസില്‍ അറിയിച്ചാല്‍ അധികൃതര്‍ തിരിഞ്ഞ് നോക്കാറില്ലെന്നും ഭാരവാഹികള്‍ കുറ്റപെടുത്തി, വാര്‍ത്ത സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.ജെ ജോണ്‍ മാസ്റ്റര്‍, സാറാമ്മ ടി, ഗോവിന്ദരാജ്, രാധകൃഷ്ണന്‍ മാസ്റ്റര്‍ തോല്‍പ്പെട്ടി എന്നിവര്‍ പങ്കെടുത്തു.