സൗഹൃദ വിനോദ യാത്ര സംഘടിപ്പിച്ചു

0

പാലിയേറ്റീവ് കെയര്‍ ദിനത്തോടനുബന്ധിച്ച് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് സ്വാന്തനം പാലിയേറ്റീവ് ഫാമിലിയുടെ നേതൃത്വത്തില്‍ സൗഹൃദ വിനോദ യാത്ര സംഘടിപ്പിച്ചു.പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ബാലന്‍ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. 70ഓളം രോഗികളെയാണ് യാത്രക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. ബാണാസുരസാഗര്‍ ഡാമിലേക്കാണ്യാത്ര.

പാലിയേറ്റീവ് സപ്പോര്‍ട്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെടി കുഞ്ഞബ്ദുള്ള അധ്യക്ഷനായിരുന്നു.പാലിയേറ്റീവ് സപ്പോര്‍ട്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി ജോസഫ്, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി എ ജോസ്, ഹോമിയോ ഡോക്ടര്‍ അനിത, ആരോഗ്യ പ്രവര്‍ത്തകര്‍, പാലിയേറ്റീവ് സപ്പോര്‍ട്ടിംഗ് കമ്മിറ്റി അംഗങ്ങള്‍, ആശാ പ്രവര്‍ത്തകര്‍, വിവിധ വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!