റോഡ് സുരക്ഷാപരിശോധന 

0

ദേശീയ റോഡ് സുരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ മാനന്തവാടി സബ് റീജിയനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് കേന്ദ്രീകരിച്ച് പരിശോധനകള്‍ വ്യാപകമാക്കി. ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ്സുകളും
കേരള കര്‍ണാടക സ്റ്റേറ്റേറ്റ് ട്രാന്‍സ് പോര്‍ട്ട് ബസ്സുകളും പരിശോധിച്ചു.രണ്ട് ദിവസത്തെ പരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തുകയും പിഴ ചുമത്തുകയും ചെയ്തു.

സ്വകാര്യ ബസ്സുകളുടെ മുന്‍ ഭാഗത്ത് ഘടിപ്പിച്ചിട്ടുള്ള ക്രാഷ് ഗാര്‍ഡ്, മുന്‍ ഗ്ലാസ് മറക്കുന്ന രീതിയിലുള്ള കൊടി തോരണങ്ങളും സ്റ്റിക്കറുകള്‍ ഉള്‍പ്പെടെയുള്ള നിയമ ലംഘനകള്‍ കണ്ടെത്തി.അതോടൊപ്പം തന്നെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ച് ആംബുലന്‍സുകളും പരിശോധനക്ക് വിധേയമാക്കി. ടാക്‌സി സ്റ്റാന്‍ഡുകളിലും പരിശോധനകള്‍ നടത്തി

കൂടാതെ ഡ്രൈവര്‍മാര്‍ക്ക് വേണ്ടി പ്രത്യേക ബോധവത്ക്കരണ ക്ലാസുകളും, കാഴ്ച പരിശോധനയും സംഘടിപ്പിച്ചു.
ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ കെ എസ് പ്രകാശ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി വി ബിജു, അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി പി ശ്രീജേഷ്, ഡ്രൈവര്‍ കെ ബി മനോജ് എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.

 

Leave A Reply

Your email address will not be published.

error: Content is protected !!