ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശുചിത്വമിഷന്റെയും ആഭിമുഖ്യത്തില്‍ ശുചിത്വ സന്ദേശ ബൈക്ക് റാലി സംഘടിപ്പിച്ചു. മിക്സ് പള്‍സ് റൈഡിംഗ് കമ്മ്യൂണിറ്റിയുടെ സഹകരണത്തോടെ മിഷന്‍ ക്ലീന്‍ വയനാട് പരിപാടിയുടെ പ്രചരണാര്‍ത്ഥമാണ് ബൈക്ക് റാലി നടത്തിയത്. ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഫ്ളാഗ് ഓഫ് ചെയ്തു. വൈത്തിരി, പൊഴുതന, പടിഞ്ഞാറത്തറ, തരുവണ, മാനന്തവാടി, കാട്ടിക്കുളം, സുല്‍ത്താന്‍ ബത്തേരി, അമ്പലവയല്‍, വടുവഞ്ചാല്‍, മേപ്പാടി എന്നിവിടങ്ങളില്‍ പര്യടനം നടത്തി. യാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ സ്വീകരണം നല്‍കി. രാവിലെ 10ന് ആരംഭിച്ച റാലി വൈകിട്ടോടെ കല്‍പ്പറ്റ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.