ചരിത്രം വളച്ചൊടിച്ച് പഠിപ്പിക്കുന്നു : ദേവന്‍
ചരിത്രസത്യങ്ങള്‍ വളച്ചൊടിച്ചാണ് തലമുറകളെ സ്‌കൂളുകളില്‍ പഠിപ്പിക്കുന്നതെന്ന് സിനിമാ താരം ദേവന്‍. മാനന്തവാടി ചൂട്ടക്കടവ് പഴശ്ശി സ്മൃതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്രത്തിലെ ശരിയായ ഏടുകള്‍ മാറ്റിവെച്ച് പലരുടെയും താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് നിലവിലെ പാഠപുസ്തകങ്ങള്‍ തയാറാക്കിയിരിക്കുന്നത്. അതാണ് നമ്മുടെ തലമുറകളെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ പല പ്രധാന യുദ്ധങ്ങളേപ്പൊലെ തന്നെ പ്രധാനപ്പെട്ട യുദ്ധങ്ങളില്‍ ഒന്നാണ് പഴശ്ശിരാജ നയിച്ചത്. ബ്രിട്ടീഷ് അധികാരികള്‍ തന്നെ പഴശ്ശിയുടെ ധീരതയെ പുകഴ്ത്തിയിട്ടും നമ്മുടെ നാട്ടിലെ ചരിത്രകാരന്‍മാര്‍ അവഗണിക്കുകയാണ് ചെയ്തതെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.വനിതാ കമ്മീഷന്‍ അംഗവും സ്വാഗതസംഘം ചെയര്‍പേഴ്സനുമായ രുഗ്മിണി ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു.ഭാരതിയ കാര്യകാരി സദസ്യനും മുതിര്‍ന്ന പ്രചാരകനുമായ എസ്. സേതുമാധവന്‍ മുഖ്യപ്രഭാഷണം നടത്തി.ഗ്രന്ഥകാരനായ വി.കെ. സന്തോഷ് കുമാര്‍,ജനറല്‍ കണ്‍വീനര്‍ എം.സുരേന്ദ്രന്‍ആര്‍എസ്എസ് ജില്ലാ സംഘചാലക് വി. ചന്ദ്രന്‍, പൈതൃക സംരക്ഷണ കര്‍മ്മ സമിതി അധ്യക്ഷന്‍ എ.വി. രാജേന്ദ്രപ്രസാദ് എന്നിവര്‍ സംസാരിച്ചു. ( യ്യലേ)അമ്പെയ്ത്ത് ആചാര്യനായ കൊച്ചങ്കോട് ഗോവിന്ദന്‍ ആശാന്‍, എഴുത്തുകാരനായ സുധീര്‍ പറൂര്, ദേശീയതലത്തില്‍ സ്വര്‍ണമെഡല്‍ നേടിയ ഷീനാ ദിനേശ്, മികച്ച ഭാഷാധ്യാപകനുള്ള സംസ്ഥാന പിടിഎ അവാര്‍ഡ് നേടിയ എം.ബി. ഹരികുമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു