ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടില്‍ വ്യാഴാഴ്ച നടക്കുന്ന നവകേരള സദസ്സിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.വ്യാഴാഴ്ച പകല്‍ 2 മണിക്കാണ് സദസ്സ് നടക്കുക.സദസ്സിനെത്തിച്ചേരുന്ന പൊതുജനങ്ങളില്‍ നിന്ന് നിവേദനങ്ങളും പരാതികളും സ്വീകരിക്കുവാന്‍ 10 കൗണ്ടറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.ഇരുപതിനായിരത്തോളം ആളുകള്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.മുന്‍ എം.എല്‍.എ.യും കേരള വനിതവികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണുമായ കെ.സി.റോസക്കുട്ടി ടീച്ചര്‍ ചെയര്‍പേഴ്സണും നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ്ബാബു കണ്‍വീനറുമായ സംഘാടക സമിതിയാണ് സദസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.