കെ.ആര്‍.എസ്.എ ഡി.ഡി.ഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

0

കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ഡി.ഡി.ഇ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ആര്‍.പി.ഡബ്ല്യു.ഡി ആക്ട് അനുസരിച്ച് കേരള വിദ്യാഭ്യാസ നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുക, ജോലി സ്ഥിരത ഉറപ്പു വരുത്തുക, തുല്യ ജോലിയ്ക്ക് തുല്യ വേതനം നടപ്പിലാക്കുക എന്നീ ആവശ്യങ്ങളാണ് ഇവര്‍ ധര്‍ണ്ണയില്‍ ഉന്നയിച്ചത്. കല്‍പ്പറ്റ നഗരസഭ കൗണ്‍സിലര്‍ ഹാരീസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. കെ.ആര്‍.റ്റി.എ ജോയിന്റ് സെക്രട്ടറി വിദ്യ, പ്രസിഡണ്ട് എം.കെ ജിഷാബിന്ദു, പി.ജെ ബിനീഷ്, വിജയകുമാര്‍, വി.സുരേഷ് കുമാര്‍, ഒ.പി. പ്രമോദ്, ഷിബു, വി.ടി സ്മിത എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!