ഷീന്‍ സിംഫണി ദ്വിദിന ദേശീയ ക്യാമ്പ് സമാപിച്ചു.

0

വിദ്യാഭ്യാസ-സാംസ്‌കാരിക-തൊഴില്‍ രംഗത്തെ സന്നദ്ധ സംഘമായ ഷീന്‍ ഇന്റര്‍നാഷണല്‍ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് പേരിയയില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ പ്രതിനിധി ക്യാമ്പിന്റെ സമാപനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കര്‍ ആസിം വെളിമണ്ണ മുഖ്യാതിഥിയായി.ഷീന്‍ മാനേജിങ്ങ് ഡയറക്ടര്‍ മുഹമ്മദ് റാഫി കെ. ഇ ആമുഖ പ്രഭാഷണം നടത്തി.

കെ.പി മുഹമ്മദ് ബഷീര്‍ കുഞ്ഞാക്ക അധ്യക്ഷത വഹിച്ചു.മലയാളികള്‍ക്ക് വളരെ സുപരിചിതമായ പേരാണ് മുഹമ്മദ് അസീം വെളിമണ്ണ. ഇരുകൈകളുമില്ലാതെയും കാലിന് സ്വാധീനമില്ലാതെയും 90% ശാരീരിക വൈകല്യങ്ങളോടെ പിറന്നു വീണ 17 വയസ്സുള്ള നീന്തല്‍ പ്രതിഭകൂടിയായ ആസിം വെളിമണ്ണ, ക്യാമ്പിലെ കുളത്തില്‍ ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍ ജുനൈദ് കൈപ്പാണിയടക്കമുള്ള ക്യാമ്പ് അംഗങ്ങളോടൊപ്പം നീന്തി സമയം ചിലവിട്ടത് കാഴ്ചക്കാര്‍ക്ക് വേറിട്ട അനുഭവമായി .മുഹമ്മദ് അസീം പരിമിതികളെ ചെറുത്തുതോല്‍പ്പിച്ച് വിജയം കൈവരിച്ച അതുല്യ പ്രതിഭയാണ്.

വിവിധ സ്ഥലങ്ങളില്‍ നിന്നുമായി നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു. ഭിന്ന ശേഷി മേഖലയില്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ ഷീന്‍ ഇന്റര്‍നാഷണലും ആസിം വെളിമണ്ണ ഫൗണ്ടേഷനും എം.ഒ.യു ഒപ്പുവച്ചു.ഡോ. നജ്മുദീന്‍,യു.എം അബ്ദുല്‍ സലാം ബാംഗ്ലൂര്‍,ഡോ.ഷാഫി കെ ,ഡോ. മുഹമ്മദ് സാദിഖ്,ഡോ യാഖൂബ് അലവി,ഷുഹൈബ് കൊതേരി, അബ്ദുല്‍ സലാം, യാസിര്‍ വാഫി, ലതീഫ് ഗസ്റ്റാലി,നജീബ് തങ്ങള്‍ പട്ടാമ്പി, റിയാസ് ഫൈസി,റഊഫ് എളേറ്റില്‍, ഇസ്മാഇല്‍ കൊടുവള്ളി,നവാസ്‌കെ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

ജുനൈദ് പാലമുക്ക് , മിദ്ലാജ് ബി.കെ ,റംഷീദ് ചെറ്റപ്പാലം, ഷഹറ തൃശൂര്‍, റജീന ഫാത്വിമ,യാസീന്‍ പാലക്കാട്, അലിഷാന്‍ വാഫി, ആഷിഫ് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി

 

Leave A Reply

Your email address will not be published.

error: Content is protected !!