കവര്‍ച്ചാകേസിലെ പ്രതി അറസ്റ്റില്‍.

0

കഴിഞ്ഞ ജൂലൈ 26 രാത്രി 1. 30 ന്  മേപ്പാടി സിറ്റി കമ്മ്യൂണിക്കേഷന്‍ സി എസ് സി സെന്റര്‍ കുത്തി തുറന്ന് പണവും കമ്പ്യൂട്ടര്‍ സാമഗ്രികളും കവര്‍ച്ച നടത്തിയ ആള്‍ പിടിയില്‍.മലപ്പുറം ജില്ലയിലെ തിരുനാവായ കൊടക്കല്‍ സ്വദേശിയായ പറമ്പില്‍ സാജിത്ത് എന്ന താജുദ്ദീന്‍ ആണ് പിടിയിലായത്
കൃത്യം നടത്തി പ്രതി മൂന്നുമാസത്തോളമായി കേരളത്തിലും തമിഴ്‌നാട്ടിലുമായി ഒളിവില്‍ താമസിച്ചു വരികയായിരുന്നു കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും റെയില്‍വേ പോലീസിലും മോഷണം കഞ്ചാവ് വില്‍പ്പന തുടങ്ങിയ വിവിധ കേസുകളില്‍ പ്രതിയാണ്.ഇന്നലെ രാത്രി 8 15 മണിക്ക് പട്ടാമ്പിയില്‍ വച്ചാണ് മേപ്പാടി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത് .മേപ്പാടി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ വിബിന്‍ എ ബി യുടെ നേതൃത്വത്തില്‍ എസ് ഐ മരായ സിറാജ് വി പി, രജിത്ത് പി സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിഗേഷ് സിവില്‍ പോലീസ് ഓഫീസര്‍മാരായ റഷീദ്, നവീന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത് പ്രതിയെ തെളിവ്ടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കി

 

Leave A Reply

Your email address will not be published.

error: Content is protected !!