ബത്തേരി മഹാഗണപതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി മഹാനവമി ദിനത്തില്‍ സംഗീതാരാധന നടത്തി. ബത്തേരി കോട്ടക്കുന്ന് കലാക്ഷേത്രയിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് സംഗീതാരാധന ഒരുക്കിയത്. നാളെ ഗണപതി ക്ഷേത്രം, മാരിയമ്മന്‍ ക്ഷേത്രം, പൊന്‍കുഴി ശ്രീരാമക്ഷേത്രം എന്നിവിടങ്ങളില്‍ വിദ്യാരംഭ ചടങ്ങുകളും വാഹനപൂജയും നടക്കും.
നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ബത്തരി ഗണപതി ക്ഷേത്രസമിതിയുടെ നേതൃത്വത്തില്‍ ഗണപതി ക്ഷേത്രം, മാരിയമ്മന്‍ക്ഷേത്രം, പൊന്‍കുഴി ശ്രീരാമക്ഷേത്രം എന്നിവിടങ്ങളില്‍ വിവിധങ്ങളായ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്. മഹാനവമി ദിനമായ ഇന്ന് ഗണപതി ക്ഷേത്രത്തില്‍ ബത്തേരി കോട്ടക്കുന്ന കലാക്ഷേത്രയിലെ അധ്യാപകരും കുട്ടികളും ചേര്‍ന്നവതരിപ്പിച്ച സംഗീതാരാധാന നടന്നു. വൈകിട്ട് ബിലഹരി ഫ്യൂഷനും അരങ്ങേറി. നാളെ വിജയദശമി ദിനത്തില്‍ മൂന്ന് ക്ഷേത്രങ്ങളിലും വിദ്യാരംഭവും, വാഹനപൂജയും നടക്കും. കെ. എം ബാലകൃഷ്ണന്‍, ടി.പി ഇന്ദിര, കെ. പി രവീന്ദ്രനാഥ്, ഡോ. ഇ.പി മോഹന്‍ദാസ് എന്നിവര്‍ ഗണപതി ക്ഷേത്രത്തിലും, മാരിയമ്മന്‍ ക്ഷേത്രത്തില്‍ തങ്കമണി ടീച്ചര്‍, ഡോ. വി. ശ്രീനിവാസന്‍ എന്നിവരും, കെ. എം അനില്‍കുമാര്‍ പൊന്‍കുഴി ശ്രീരാമ ക്ഷേത്രത്തിലും കുട്ടികളെ എഴുത്തിനിരുത്തും. ഗണപതി ക്ഷേ്ത്രത്തില്‍ രാവിലെ 9മണിക്ക് ഭക്തിഗാനമേളയും അരങ്ങേറും. പൂജാദി കര്‍മ്മങ്ങള്‍ക്ക് ക്ഷേത്രം തന്ത്രി കോഴിക്കോട്ടിരി നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മിത്വം വഹിക്കും.