നീന്തല്‍ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
എടവക ഗ്രാമ പഞ്ചായത്ത് കേരള ഫയര്‍ ആന്റ് റെസ്‌ക്യൂ വകുപ്പിന്റെ സഹകരണത്തോടെ കമ്മന നഞ്ഞോത്ത് പഞ്ചായത്ത് കുളത്തില്‍ സംഘടിപ്പിച്ച നീന്തല്‍ പരിശീലന ക്യാമ്പ് എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി പ്രദീപ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിഹാബ് അധ്യക്ഷനായിരുന്നു. ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ച മൂന്ന് വയസ്സുകാരി ഇര്‍ഹ സുഹൈല്‍, തുടര്‍ച്ചയായി ഏഴ് മണിക്കൂര്‍ നീന്തി റെക്കോര്‍ഡ് സൃഷ്ടിച്ച ഹൃതു കൃഷ്ണ എന്നിവരുടെ നീന്തല്‍ പ്രദര്‍ശനവും ഉണ്ടായിരുന്നു. വൈസ് പ്രസിഡണ്ട് ജംസീറ ശിഹാബ് . വാര്‍ഡ് മെമ്പര്‍മാരായ സി.എം. സന്തോഷ്, ബ്രാന്‍ അമ്മദ് കുട്ടി, ഫയര്‍ ഓഫീസര്‍ വിശ്വാസ്.പി.വി., ജെയിംസ് പി.സി, ജോജോ തോമസ്, ജില്‍ജ തങ്കച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എസ്. പി.സി അംഗങ്ങള്‍, മാനന്തവാടി ജി.വി.എച്ച്.എസ് എസിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുത്തു. ആഷിര്‍ ചേലൂപ്പാടീ, അശ്വിനി എം എന്നിവര്‍ നേതൃത്വം നല്‍കി. ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംപിടിച്ച ഇര്‍ഹ സുഹൈല്‍, ഹൃതു കൃഷ്ണ എന്നിവരെ പ്രസിഡണ്ട് എച്ച് ബി.പ്രദീപ് ആദരിച്ചു.