മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് തീപിടിച്ച സംഭവം: യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നാവശ്യം
പനമരം പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് തീപിടിച്ച സംഭവം, യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നാവശ്യവുമായി സമരസമിതി അംഗങ്ങള്‍ രംഗത്ത് ..തീപിടുത്തം ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇവര്‍ ആരോപിച്ചു. കീഞ്ഞുകടവിലെ മാലിന്യനിക്ഷേപകേന്ദ്രത്തിലേക്ക്മാലിന്യങ്ങള്‍ കൊണ്ടുവരുന്നത് നിര്‍ത്തണമെന്നാവശ്യവുമായികഴിഞ്ഞ മാസം പ്രദേശവാസികള്‍ പ്രതിഷേധിക്കുകയുംമാലിന്യം കൊണ്ടുവരുന്ന വാഹനം തടയുകയും ചെയ്തിരുന്നു.പോലീസ് അകമ്പടിയോടെ മാലിന്യങ്ങള്‍ കൊണ്ടുവരാന്‍ തുടങ്ങിയതോടെ പ്രദേശവാസികള്‍ സമരങ്ങള്‍ പിന്‍വലിച്ച് തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതിനിടെയാണ് മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടുത്തം ഉണ്ടായത്
ഇത് ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്നും തീപിടുത്തത്തിന്റെ ഉത്തരവാദിത്തം തങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും സമരസമിതി അംഗങ്ങള്‍ പറയുന്നു.എന്നാല്‍ എം.സി.എഫ് തൊഴിലാളികള്‍ക്ക് ഒരു മാസത്തെ അധ്വാനത്തിന്റെ പ്രതിഫലനമാണ് ഒറ്റ രാത്രി കൊണ്ട് ഇല്ലാതായത്. ഇന്ന് കേറ്റിയക്കേണ്ട സാധനങ്ങളാണ് കത്തി പോയതെന്ന് എം.സി.എഫ് തൊഴിലാളികള്‍ പറഞ്ഞു. പന്ത്രണ്ടായിരം രൂപയുടെ തൂക്കാനുപയോഗിക്കുന്ന ഉപകരണം പൂര്‍ണ്ണമായും കത്തി. യഥാര്‍ത്ഥ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണമെന്നാണ് എം.സി.എഫ് തൊഴിലാളികള്‍ പറയുന്നത്