സ്‌പോര്‍ട്‌സ് അക്കാദമി പ്രവര്‍ത്തനമാരംഭിച്ചു

0

കാക്കവയല്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌പോര്‍ട്‌സ് അക്കാദമി പ്രവര്‍ത്തനമാരംഭിച്ചു.കഴിവുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തി മുന്‍ നിര താരങ്ങളാക്കി വളര്‍ത്തിയെടുക്കുന്നതോടൊപ്പം അന്തര്‍ദേശീയ കായിക മേളകളിലടക്കം പങ്കെടുക്കാന്‍ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. അധ്യാപകരുടെയും പിടിഎയുടെയും നേതൃത്വത്തില്‍ നടത്തുന്ന അക്കാദമിയില്‍ ജില്ലയിലെ മികച്ച പരിശീലകരാണ് പരിശീലനം നല്‍കുക. മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീദേവി ബാബു അക്കാദമി ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡണ്ട് റിയാസ് നരിക്കോടന്‍ പ്രിന്‍സിപ്പാള്‍ ബിജു, വൈസ് പ്രിന്‍സിപ്പാള്‍ സുനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ലോക ബ്ലൈന്റ് ഗെയിംസില്‍ വെങ്കല മെഡല്‍ ജേതാവും സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ നിബിന്‍ പി. മാത്യുവിനെ മറ്റൊരു പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഇന്ത്യന്‍ മിലിറ്ററി സര്‍വ്വീസിലെ സേനാംഗവുമായ അബൂബക്കര്‍ മൊമെന്റോ നല്‍കി ആദരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!