ധനസഹായം കൈമാറി

0

കല്‍പ്പറ്റ എന്‍.എം.എസ്.എം.ഗവ.കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സഹപാഠിയും ഒരപകടത്തെത്തുടര്‍ന്ന് കിടപ്പ് രോഗിയുമായി മാറിയ മേപ്പാടി ചെമ്പ്ര എരുമക്കൊല്ലിയിലെ വി.വി.ജയരാജനെ സഹായിക്കാന്‍ സ്വരൂപിച്ച തുക കൈമാറി.എരുമക്കൊല്ലിയിലെ താമസ സ്ഥലത്തെത്തിയാണ് തുക കൈമാറിയത്.ചെമ്പ്ര എസ്റ്റേറ്റ് ജനറല്‍ മാനേജര്‍ ശ്രീനിവാസന്‍ തുക ജയരാജന് കൈമാറി.

വീഴ്ചയെത്തുടര്‍ന്ന് നട്ടെല്ലിനുണ്ടായ ക്ഷതത്തില്‍ അരയ്ക്ക്താഴെ ചലന ശേഷി നഷ്ടപ്പെട്ട അവസ്ഥയിലാണ് കഴിഞ്ഞ 5 വര്‍ഷമായി ജയരാജന്‍.എസ്റ്റേറ്റ് പാടി മുറിയിലാണ് താമസം. സ്വന്തമായി വീടില്ലാത്ത ജയരാജന് ഒരു വര്‍ഷത്തിനുള്ളില്‍ വീട് നിര്‍മ്മിച്ച് നല്‍കുമെന്നും കൂട്ടായ്മ ഭാരവാഹികള്‍ അറിയിച്ചു. ഭാരവാഹികളായ ടി.പി.ഹാരീസ്, റഷീദ് വിയ്യനാടന്‍, മുഹമ്മദലി മണിയോടന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Leave A Reply

Your email address will not be published.

error: Content is protected !!