ഡോക്ടര്‍ക്കെതിരെ കേസെടുത്തു
വയനാട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടയില്‍ അവയവം നഷ്ടപ്പെട്ട സംഭവം, ഡോക്ടര്‍ ജുബേഷിനെതിരെ മാനന്തവാടി പോലീസ് കേസെടുത്തു. മനപൂര്‍വ്വമല്ലാത്ത അപകടം വരുത്തിവെക്കലിന് ഐപിസി 338 പ്രകാരമാണ് കേസ്. ആരോഗ്യ വകുപ്പിലെ സീനിയര്‍ ക്ലര്‍ക്ക് എന്‍എസ് ഗിരീഷിനാണ് ശസ്ത്രക്രിയക്കിടെ അവയവം നഷ്ടപ്പെട്ടത് .ഗിരീഷ് മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.