നവരാത്രി മഹോത്സവം;ജൈനമത ക്ഷേത്രത്തില്‍ ഉയ്യാല പൂജ തുടങ്ങി
കൊയിലേരി പുതിയിടം ആനന്ദപുരം ശ്രീ. ആദീശ്വര സ്വാമി ജൈനമത ക്ഷേത്രത്തില്‍ നവരാത്രി പൂജയോടനുബന്ധിച്ച് തൊട്ടിലാട്ടപൂജ ഉയ്യാല പൂജ ആരംഭിച്ചു. ഒക്ടോബര്‍ 15 മുതല്‍ 23 വരെ രാത്രി 7 മണി മുതല്‍ 9വരെ ക്ഷേത്ര പൂജാരി ചന്ദ്രന്‍ സ്വാമിയുടെ കാര്‍മ്മികത്വത്തിലാണ് പൂജ.
ശ്രീ.കോവിലികത്തെ മുഖ്യ പ്രതിഷ്ഠ ‘ ശ്രീ.ആദീശ്വര സ്വാമിയ്ക്കുള്ള പൂജ കഴിഞ്ഞാല്‍ ഉപദേവീദേവന്മാരെ ശ്രീ.കോവിലിന് തൊട്ട് മുന്‍വശത്തായി അലങ്കരിച്ച് ഒരുക്കിയ ഊഞ്ഞാലില്‍ ഇരുത്തി ഭക്തജനങ്ങള്‍ എല്ലാവരും ഒത്ത് ചേര്‍ന്ന് ജൈന ഭക്തിഗാനങ്ങള്‍ ആലപിച്ച് ദേവീദേവന്മാരെ ഉഞ്ഞാലാട്ടി ആനന്ദത്തിലാറാടിക്കുന്നു. ഈ സമയം ദേവീദേവന്മാര്‍ ആ പ്രദ്ദേശത്തിനും, അവിടത്തെ ജനങ്ങള്‍ക്കും ഐശ്വര്യം ചൊരിയുന്നു എന്നാതാണ് വിശ്വാസം. എന്നതാണ്ഊഞ്ഞാല്‍ പൂജ ഉയ്യാല പൂജയുടെ ഐതീഹ്യം. നവരാത്രി പൂജ നടക്കുന്ന ജൈനമത ക്ഷേത്രങ്ങളില്‍ മാത്രം കണ്ടു വരുന്ന ഒരു ചടങ്ങാണിത്.
പാരമ്പര്യമായി ജൈനര്‍ ഭൂരിഭാഗവും കൃഷിയെ ആശ്രയിച്ചാണ് കഴിയുന്നത്. അതു കൊണ്ട് തന്നെ ഈ സമയത്ത് കൃഷിക്കാര്‍ക്ക് ചെറുതും, വലുതുമായ വിളവെടുപ്പ് (കാര്‍ഷിക വിളകള്‍) പാകമായി വരുന്നു.ഇത് കൃഷിക്കാര്‍ക്ക് ആനന്ദം പകരുന്ന കാലമാണിത്.
ക്ഷേത്രം പ്രസിഡണ്ട് പി.എന്‍.ജ്യോതിപ്രസാദ്, സെക്രട്ടറി പി.എന്‍.വീരേന്ദ്രകുമാറും പത്ത് ഡയക്ടര്‍ മാറും അടങ്ങുന്ന ഭരണ സമിതിയാണ് ക്ഷേത്രത്തിന്റെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ട് കൊണ്ടു പോകുന്നത്.ഈ ക്ഷേത്രത്തിലെ എല്ലാ മെമ്പര്‍മാരുടെയും, സഹകരണത്തോടും കൂടിയാണ് പൂജാദികര്‍മ്മങ്ങളും മറ്റു വിശേഷാല്‍ പൂജകളും നടത്തുന്നതിന് മുന്നിട്ടിറങ്ങുന്നത്.