നീലഗിരിയിലെ എരുമാട്ടില്‍ വാഹനാപകടത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു .ചേരമ്പാടി പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ സതീഷ് (44) ആണ് മരണപ്പെട്ടത്.ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും സതിഷ് സഞ്ചരിച്ച ബുള്ളറ്റ് ബൈക്കുമാണ് കൂട്ടിയിടിച്ചത്. ബത്തേരി ആശുപത്രിയില്‍ കൊണ്ടുവരും വഴിയാണ് മരണം സംഭവിച്ചത്.