ഇന്ത്യന്‍ സ്വച്ഛത ലീഗ് രണ്ടാംഘട്ട പരിപാടികളുടെ ഭാഗമായി ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ വയനാട് സൈക്ലിംഗ് അസോസിയേഷനും ബത്തേരി നഗരസഭയും സംയുക്തമായി സൈക്കിള്‍ റാലി നടത്തി.നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേ്‌സണ്‍ ഷാമില ജുനൈസ് സൈക്കിള്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു.ജൈവ മാലിന്യ സംസ്‌ക്കരണത്തെ പറ്റി പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍േഴ്‌സണ്‍ സാലി പൗലോസ്, സീനിയര്‍ സെക്രട്ടറി കെ.എം സൈനുദ്ദീന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ സത്യന്‍, ഐ.എസ്.എല്‍ നോഡല്‍ ഓഫീസര്‍ സുനില്‍ കുമാര്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍,ജീവനക്കാര്‍,ഹരിത കര്‍മ്മ സേനാംഗങ്ങള്‍,പൊതുജനങ്ങള്‍ എന്നിവര്‍ സൈക്കിള്‍ റാലിക്ക് നേതൃത്വം നല്‍കി.