മിന്നു മണിക്ക് ജന്മനാടിന്റെ സ്വീകരണം

0

മാനന്തവാടി ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെ സ്വീകരണ വേദിയായ എരുമത്തെരുവ് അമ്പുകുത്ത് സെന്റ് തോമസ് പള്ളി ഓഡിറ്റോറിയത്തിലേക്ക് മിന്നുമണിയെ ആനയിച്ചു. സ്‌കൗട്ട് & ഗൈഡ്സ് കുട്ടികളും കുടുംബശ്രീ വനിതകളും കളരിപയറ്റും നാടന്‍ കലാരൂപവുമെല്ലാം ഘോഷയാത്രയ്ക്ക് കൊഴുപ്പേകി.തുടര്‍ന്ന് നടന്ന സ്വീകരണ യോഗം ഒ.ആര്‍. കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സിനിമ താരം ശിശിരെ ജെസ് സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി നാസര്‍ മച്ചാന്‍, നഗരസഭ സ്ഥിരം അദ്ധ്യക്ഷന്‍മാരായ ലേഖ രാജീവന്‍, വിപിന്‍ വേണുഗോപാല്‍, പാത്തുമ്മ ടീച്ചര്‍, പി.വി.എസ് മൂസ, അഡ്വ: സിന്ധു സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍മാരായ പി.വി.ജോര്‍ജ്, അബ്ദുള്‍ ആസിഫ്, സ്വാഗത സംഘം കണ്‍വീനര്‍ എം.കെ. സമദ് തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സന്നദ്ധ സംഘടന പ്രതിനിധികളും സംസാരിച്ചു. മിന്നു മണിയെ സ്വീകരിച്ചാനയിക്കുന്ന സമയത്ത് മഴ മാറിനിന്നു ഓഡിറ്റോറിയത്തില്‍ എത്തും മുന്‍പ് കാലാവസ്ഥ പ്രതികൂലമായെങ്കിലും മിന്നു മണിക്ക് ജന്മനാട് ആവേശ്വോജ്ജലമായ സ്വീകരണമാണ് നല്‍കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!