ഭിന്നശേഷി വനിതകള്‍ക്ക് വേണ്ടി നിര്‍മ്മിച്ച കെട്ടിടം കാട് കയറി നശിക്കുന്നു

0

ഭിന്നശേഷി വനിതകള്‍ക്ക് വേണ്ടി ജില്ലാ പഞ്ചായത്ത്കോടികള്‍ മുടക്കി നിര്‍മ്മിച്ച അത്യാധുനിക കെട്ടിടം കാട് കയറി മൂടി നാശത്തിന്റെ വക്കില്‍.പൂതാടി പഞ്ചായത്തിലെ കേണിച്ചിറ എടക്കാട് നിര്‍മ്മിച്ചതൊഴില്‍ പരിശീലന കേന്ദ്രവും , വനിത ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുമാണ് അധികൃതരുടെ അനാസ്ഥയില്‍ നശിക്കുന്നത് .വനിതകള്‍ക്ക് താമസിച്ച് വിവിധ തൊഴിലുകളില്‍ പരിശീലനം നേടി ഇവിടെ തന്നെ ഉല്പ്പന്നങ്ങളുടെ വിപണനവും നടത്തി വരുമാന മാര്‍ഗ്ഗത്തിന് വേണ്ടിയാണ് രണ്ട് ഏക്കറോളം സ്ഥലത്ത് അത്യാധുനിക കെട്ടിട സമുച്ചയം നിര്‍മ്മിച്ചത്.

.നിര്‍മ്മിച്ച കെട്ടിടത്തില്‍റൂമുകള്‍ , ഹാള്‍ ‘ ഭിന്നശേഷി വനിതകള്‍ക്ക് താമസിക്കാനുള്ളഹോസ്റ്റല്‍, ഡോര്‍മെറ്ററി . തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാമുണ്ട് . കെട്ടിടം ഉദ്ഘാടനം ചെയ്തിട്ട് ആറ് വര്‍ഷം കഴിഞ്ഞിട്ടും ഒരു പരിശീലനവും ഇവിടെ നടത്തിയിട്ടില്ല . വനിത ഇന്‍ഡട്രീയല്‍ പാര്‍ക്ക് കെട്ടിട പരിസരം ഇപ്പോള്‍ കാട് കയറി മൂടി ഇഴ ജന്തുക്കളുടേയും , കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങളുടേയും താവളമായി മാറി . വനിതകളുടെ ഉന്നമനം ലക്ഷ്യമിട്ട് കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ കെട്ടിടം പഞ്ചായത്തിന്റെ മറ്റ് ആവശ്യങ്ങള്‍ക്കോ , മറ്റ് സര്‍ക്കാര്‍ സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍ക്കോ വിട്ട് നല്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട് . ഭിന്നശേഷി വനിതകള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ തൊഴില്‍ പരിശീലന കേന്ദ്രം ഉപയോഗിക്കാന്‍ ജില്ലാ പഞ്ചായത്ത് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും . പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ്
എ വി ജയന്‍ പറഞ്ഞു .

 

Leave A Reply

Your email address will not be published.

error: Content is protected !!