കടുവയെ പിടികൂടാന്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചു
കാട്ടിക്കുളം പനവല്ലിയില്‍ കടുവയെ പിടികൂടാന്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചു. ഇന്നലെ ഉച്ചക്ക് കടുവയുടെ സാന്നിധ്യമുണ്ടായ ആദണ്ടയിലെ പത്രോസ് വാഴേപ്പറമ്പിലിന്റെ കാപ്പിത്തോട്ടത്തിലാണ് കൂട്വെച്ചത്. നോര്‍ത്ത് വയനാട് ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവല്‍, റെയ്ഞ്ച് ഓഫീസര്‍മാരായ കെ. രാകേഷ്, ആഷിഫ്, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീര്‍മാരായ അബ്ദുള്‍ ഗഫൂര്‍, ജയേഷ് ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി. ഒആര്‍ കേളു എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്നാണ് കൂട് സ്ഥാപിച്ചത്.
കഴിഞ്ഞ രണ്ടാഴ്ചയായി പകല്‍ സമയങ്ങളിലടക്കം പനവല്ലിയില്‍ കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു.രണ്ടാഴ്ച മുമ്പ് പുളിയ്ക്കല്‍ മാത്യുവിന്റെ പശുവിനെയാണ് കടുവ ആദ്യം കൊന്നത്. പിന്നീട് ഒരാഴ്ചക്ക് ശേഷം വരകില്‍ വിജയന്റെ പശുക്കിടാവിനെയും പുളിയ്ക്കല്‍ റോസയുടെ പശുവിനെയും കൊന്നു. ആദ്യ പശുക്കിടാവിനെ ആക്രമിച്ചപ്പോള്‍ തന്നെ വനപാലകര്‍ ക്യാമറ സ്ഥാപിച്ച് നിരീക്ഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് നിരന്തരം പ്രദേശവാസികള്‍ കടുവയെ കാണുകയും ക്യാമറയില്‍ കടുവയുടെ ചിത്രം പതിയുകയും ചെയ്ത സാഹചര്യത്തില്‍ എംഎല്‍എ ഒ ആര്‍ കേളുവിന്റെ ഇടപെടലിനെ തൂടര്‍ന്നാണ് നോര്‍ത്ത് വയനാട് ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവല്‍, റെയ്ഞ്ച് ഓഫീസര്‍മാരായ കെ. രാകേഷ്, ആഷിഫ്, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീര്‍മാരായ അബ്ദുള്‍ ഗഫൂര്‍, ജയേഷ് ജോസഫ് എന്നിവരുടെ മേല്‍നോട്ടത്തില്‍ കൂട് സ്ഥാപിച്ചത്.