പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ച് വിദ്യാര്‍ത്ഥികളെയും പെര്‍ഫക്ട് ആക്കുക എന്നതാണ് സമഗ്ര പരിവര്‍ത്തന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി നാളെ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.പഠനത്തോടൊപ്പം കുട്ടികള്‍ക്ക് സ്‌കൂളിലേക്കെത്തുന്നതിന് താല്‍പ്പര്യമുളവാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്.പരിപാടിയുടെ മേല്‍നോട്ടം വഹിക്കുന്നത് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ആശാരാജിന്റെ നേതൃത്വത്തിലുള്ള എന്‍എസ്എസ് ടീം അംഗങ്ങളാണ്.
വിവിധ കാഴ്ചപ്പാടുകളുള്ള, ചിന്താഗതിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ വിദ്യാലയത്തില്‍ തങ്ങള്‍ക്കായി ഒരിടം എന്ന സാക്ഷാല്‍ കാരത്തിലേക്കാണ് മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാറുന്നത്.വിദ്യ നുകരുന്നതോടൊപ്പം ചോക്ക് , സോപ്പ് , നോട്ട്ബുക്ക് , ചവിട്ടി തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ പരിശീലനം – കൂണ്‍ , ഭക്ഷ്യ-കാര്‍ഷിക വിഭവങ്ങളുടെ ഉത്പാദനം,യോഗ , കളരി, അമ്പെയ്ത്ത് തുടങ്ങിയവയിലും വിവിധ ഗെയിമുകളിലും പരിശീലനം,കലാപരിശീലനങ്ങള്‍ ,കൗണ്‍സിലിങ്, വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച വ്യക്തികളുമായുള്ള അഭിമുഖങ്ങള്‍, എന്നിങ്ങനെ ഏറെ പ്രയോജനകരവും വരുമാനത്മകവുമായ പദ്ധതികളാണ് നാളെ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യുന്നത്.വ്യത്യസ്ഥ ചിന്താഗതിയുള്ള തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന പദ്ധതിയെ ഏറെ താല്‍പര്യത്തോടെയാണ് വിദ്യാര്‍ത്ഥികളും ഏറ്റെടുക്കുന്നത്.