അധികൃതര്‍ കണ്ണുതുറന്നു; കുടിവെള്ള പദ്ധതിയുടെ പൈപ്പ് നന്നാക്കി
വെള്ളമുണ്ട മൂന്നുമാസമായി വെള്ളം പൊട്ടിയൊലിക്കുന്ന മൂളിത്തോട് ജലനിധിയുടെ കുടിവെള്ള പദ്ധതിയുടെ പൈപ്പ് അധികൃതര്‍ നന്നാക്കി. വയനാട് വിഷന്‍ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. മാസങ്ങളായി കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം പാഴാവുകയായിരുന്നു. വെള്ളം പൊട്ടിയൊലിക്കുന്നതു കാരണം റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തി നിര്‍ത്തിവെച്ചിരുന്നു, ഇനി എത്രയും പെട്ടെന്ന് പ്രവൃത്തി തുടങ്ങണമെന്നാണ് ഇപ്പോള്‍ നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.