നെല്ലേരി പാലം തകര്‍ന്നു വീണു; 5 പേര്‍ക്ക് പരിക്ക്

0

തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന പുഴക്കടവായ നെല്ലേരിയിലെ മുളപ്പാലം തകര്‍ന്നു വീണ് അഞ്ചു പേര്‍ക്ക് നിസ്സാരപരിക്കേറ്റ. നെല്ലേരിമന്ദം പ്രദേശവാസികളായ വിഷ്ണു,വര്‍ഷ,അച്ച്യുതന്‍,കുമാരി,ശാന്ത എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവര്‍ മുളപാലം കടക്കുമ്പോള്‍ പാലം ഒടിഞ്ഞ് വീഴുകയായിരുന്നു.സമീപ വാസികള്‍ വന്ന് ഇവരെ രക്ഷപ്പെടുത്തി.

ഇരുപത്തഞ്ച് അടിയോളം ഉയരമുള്ള പാലമാണിത്. നെല്ലേരി, പൊറളോം, ഉദിരച്ചിറ, കുഞ്ഞോം, കരിമ്പില്‍ തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്ക് പഞ്ചായത്താസ്ഥാനമായ കോറോത്ത് എത്തിച്ചേരാനുള്ള എളുപ്പ വഴിയാണിത്. നൂറിലധികം ആദിവാസി കുടുംബങ്ങള്‍ക്ക് കൈവശരേഖ ലഭിച്ച നെല്ലേരി കൈവശ ഭൂമിയോട് ചേര്‍ന്നാണ് ഈ പാലം ഉള്ളത്. ഇവിടെ പാലം തകര്‍ന്നതോടെ ഇവര്‍ക്ക് കോറോത്ത് എത്താന്‍ അഞ്ചു കിലോമീറ്ററോളം കൂടുതല്‍ ദൂരം സഞ്ചരിക്കണം. വിദ്യാര്‍ഥികളടക്കം നൂറു കണക്കിനാളുകള്‍ ദിവസേന യാത്ര ചെയ്യുന്ന വഴിയാണിത്. ഇവിടെ ഒരു കോണ്‍ക്രീറ്റ് പാലം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. സാധാരണഗതിയില്‍ഗ്രാമ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ഓരോ വര്‍ഷവും താത്കാലിക പാലം നിര്‍മിച്ചു വരികയാണ് ചെയ്യുന്നത്. തുടര്‍ച്ചയായി ഇത് മൂന്നാമത്തെ വര്‍ഷമാണ് പാലം തകര്‍ന്നു വീണ് അപകടം സംഭവിക്കുന്നത്. അടിയന്തിരമായി പാലം നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാകുകായാണ്.

Leave A Reply

Your email address will not be published.

error: Content is protected !!