നഗരത്തില്‍ നാലിടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചു. കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് , കൈനാട്ടി ബൈപ്പാസ് ജംഗ്ഷന്‍, ചുങ്കം ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിച്ചത്.സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്താനും കുറ്റവാളികളെ പിടികൂടുന്നതിനും ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനും സഹായകമാകുമെന്ന് കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയം തൊടി മുജീബ് പറഞ്ഞു.ക്യാമറയില്‍ പതിയുന്ന വിവരങ്ങള്‍ നിരീക്ഷിക്കാന്‍ കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
ജനമൈത്രി ജംഗ്ഷന്‍ പഴയ ബസ്റ്റാന്‍ഡ് പരിസരം എന്നിവിടങ്ങളിലും പോലീസ് ആവശ്യപ്പെട്ടാല്‍ നഗരത്തിലെ മറ്റ് ഇടങ്ങളിലേക്കും ക്യാമറകള്‍ സ്ഥാപിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും.നഗരം പോലീസിന്റെ ശക്തമായ നിരീക്ഷണത്തിലാക്കാനാണ് നഗരസഭ തീരുമാനം.