കാപ്പി കുരുമുളക് തോട്ടങ്ങള്‍ കരിഞ്ഞുണങ്ങി

0

വേനല്‍ കടുത്തതോടെ കടുത്ത ജലക്ഷാമം നേരിടുന്ന തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാപ്പി കുരുമുളക് തോട്ടങ്ങള്‍ കരിഞ്ഞുണങ്ങി. ഇതോടെ കടുത്ത ആശങ്കയും പ്രതിസന്ധിയിലുമാണ് തോട്ടം മേഖല. നിരവധി കാപ്പി തേട്ടങ്ങളുള്ള തിരുനെല്ലിയില്‍ ആദ്യമായാണ് ഈ രീതിയില്‍ തോട്ടം കരിഞ്ഞുണങ്ങിയത്.

ഇത്തവണ ചരിത്രത്തില്ലല്ലാത്ത വിധം ചൂടിലാണ് തിരുനെല്ലിയില്‍ .വേനല്‍ ചൂട് കടുത്തതോടെ തോട്ടങ്ങള്‍ കരിഞ്ഞുണങ്ങി തുടങ്ങി പതിവ് മാസങ്ങളില്‍ ലഭിക്കേണ്ട വേനല്‍ മഴ പെയ്യാത്തതാണ് കടുത്ത വരള്‍ച്ചയ്ക്ക് കാരണമാകുന്നത്. നിരവധി കാപ്പിതോട്ടങ്ങളുള്ള തിരുനെല്ലി പഞ്ചായത്തില്‍ തോട്ടങ്ങളിലെ കാപ്പി ചെടികള്‍ വെയിലേറ്റ് കരിഞ്ഞുണങ്ങിയ നിലയിലാണ്.
തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി, അപ്പപ്പാറ, അരണപ്പാറ, തോല്‍പ്പെട്ടി, വെള്ളാംഞ്ചേരി എന്നിവിടങ്ങളിലെ എസ്റ്റേറ്റുകളളിലെ കാപ്പി ചെടികളാണ് കരിഞ്ഞുണങ്ങിയത് കുരുമുളക് വള്ളികളും ചൂടുമൂലം ഉണങ്ങി തുടങ്ങി. (യ്യലേ)

40 ഡിഗ്രി ചൂടാണ് ജില്ലയില്‍ ഈ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. ഇതോടെ ജലസ്രോതസ്സുകള്‍ ബഹുഭൂരിപക്ഷവും വറ്റി കഴിഞ്ഞു.കുഴല്‍ക്കിണറുകളില്‍ പോലും വെള്ളത്തിന്റെ അളവ് കുറഞ്ഞു.അതുകൊണ്ട് തന്നെ ജലസേചന സാധ്യതകളും ഈ പ്രദേശത്തില്ല.കരഭൂമിയിലെ കൃഷിവിളകള്‍ നല്ല രീതിയില്‍ നനച്ചു കൊടുത്താല്‍ മാത്രമേ കാര്‍ഷിക വിളകള്‍ സംരംക്ഷിക്കാനാവൂ.

 

Leave A Reply

Your email address will not be published.

error: Content is protected !!