സര്‍ക്കാരിന്റ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി വയനാട് ജില്ലയിലെ ചെക്ക് പോസ്റ്റ് ഇല്ലാത്ത പ്രദേശങ്ങളില്‍ ലഹരി കടത്ത് തടയുന്നതിനായി അനുവദിച്ച കെമുവിന്റെ 24 മണിക്കൂര്‍ വാഹന പരിശോധന ജില്ലയിലും ആരംഭിച്ചു. ഇന്ന് പെരില്ലൂരില്‍ വെച്ച് നടന്ന പരിശോധനയില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു.കോഴിക്കോട് പന്തിരാങ്കാവ് സ്വദേശി ഷാനവാസ്(30) എന്നയാളെ കഞ്ചാവുമായി പിടികൂടുകയായിരുന്നു.ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അശോക് കുമാര്‍ പ്രിവന്റീവ് ഓഫിസര്‍ വി.ആര്‍ ബാബുരാജ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ അനീഷ് ഇ.ബി, ജ്യോതിഷ് മാത്യു എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയില്‍ പങ്കാളികളായത്.