ബത്തേരി അമ്മായിപ്പാലം ആണ്ടൂര്‍ രാധിക(45) ആണ് സുമനസുകളുടെ സഹായം തേടുന്നത്. കഴിഞ്ഞ പതിനൊന്നുവര്‍ഷമായി തളര്‍ന്നുകിടക്കുന്ന ഇവര്‍ വാടകവീട്ടിലാണ് താമസം. ചികിത്സയ്ക്ക് മാത്രം ഇവര്‍ക്ക് മാസം ആറായിരത്തോളം രൂപ ചെലവ് വരും. ഈ തുക കണ്ടെത്താനാവാത്തതിനാല്‍ ചികിത്സവരെ നിലച്ചിരിക്കുകയാണ്.കാലുവേദനയെ തുടര്‍ന്ന് നടത്തിയ ചികിത്സയില്‍ ഉണ്ടായ പിഴവാണ് അരയ്ക്ക് താഴേക്ക് തളരാന്‍ കാരണമെന്നാണ് രാധികയുടെ ആരോപണം. തുടര്‍ന്ന് നിരവധി ചികിത്സ നടത്തിയെങ്കിലും തളര്‍ച്ചയില്‍ നിന്നും വീട്ടമ്മയ്ക്ക് മുക്തിനേടാനായില്ല.
ഭര്‍ത്താവ് ഉപേക്ഷിച്ച പോയ ഇവര്‍ക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. രണ്ട് പേരുടെയും വിവഹാവും കഴിഞ്ഞു. അമ്മയെ സംരക്ഷിക്കാന്‍ ആളില്ലാത്തതിനാല്‍ ഇളയ മകളാണ് ഒപ്പം നില്‍ക്കുന്നത്. എന്നാല്‍ നിര്‍ധന കുടുംബമായ ഇവര്‍ക്ക് ചികിത്സയ്ക്ക് ആവശ്യമായി തുകപോലും കണ്ടെത്താന്‍ സാധിക്കാത്ത അവസ്ഥയാണ്. അതിനാല്‍ കഴിഞ്ഞ ഒരുമാസമായി ഫിസിയോ തെറാപ്പി നിലച്ചിരിക്കുകയാണ്. കൃത്യമായി ചികിത്സ നല്‍കിയാല്‍ തളര്‍ച്ച മാറി പൂര്‍വ്വ സ്ഥിതിയാലുകുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പുനല്‍കിയതായി ഇവര്‍ പറയുന്നു. പക്ഷേ ഇതിനുള്ള തുകപോലും ഇവര്‍ക്ക് കണ്ടെത്താനാകുന്നില്ല. മാസം ചികിത്സയ്ക്കുതന്നെ ആറായിരത്തോളം രൂപ കണ്ടെത്തണം. നിലവില്‍ നാട്ടുകാരുടെ സഹായത്താലാണ് ഇവര്‍ കഴിയുന്നത്. ഈസാഹചര്യത്തില്‍ സുമനസുകള്‍ 9946094528 എന്ന നമ്പറില്‍ ബന്ധപ്പെട്ട് ഐ എഫ് എസ് കോഡായ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പുല്‍പ്പള്ളി ബ്രാഞ്ചിലെ 0260063000002594 എന്ന അക്കൗണ്ട് നമ്പറില്‍ സഹായം അഭ്യര്‍ഥിക്കുകയാണ് ഈ വീട്ടമ്മ.