69-ാം വാര്‍ഷിക നിറവില്‍ തലപ്പുഴ ഗവ: യു.പി.സ്‌ക്കൂള്‍
തലപ്പുഴ ഗവ: യു.പി.സ്‌ക്കൂള്‍ 69-ാം വാര്‍ഷികവും സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകന്‍ റോജസ് മാര്‍ട്ടിന്‍ , അധ്യാപിക പി.സി ആന്‍സി എന്നിവര്‍ക്കുള്ള യാത്രയയപ്പും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി.എസ്. മുരുകേശന്‍ അധ്യക്ഷനായിരുന്നു. എന്‍ഡോവ്‌മെന്റ് വിതരണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് അംഗം മീനാക്ഷി രാമന്‍, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷമാരായ റോസമ്മ ബേബി, ലൈജി തോമസ് തുടങ്ങിയവര്‍ നിര്‍വ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അസീസ് വാളാട്, പി.ടി.എ പ്രസിഡന്റ് ജാഫര്‍ സാദിഖ്, ബി.ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍ അനൂപ്, എ.ജെ.മാത്യു, ജെ. വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കലാസന്ധ്യയും അരങ്ങേറി. ആഘോഷപരിപാടികളോടനുബന്ധിച്ച് മുന്‍ പി.ടി.എ.പ്രസിഡന്റ്മാരെയും മുന്‍ പ്രധാനധ്യാപകരെയും ആദരിക്കല്‍ ചടങ്ങും നടന്നു.