സംസ്‌ക്കാര സാഹിതി വയനാട് ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ പ്രതിഭാ സംഗമം നടത്തി. എം.ജി.ടി. ഹാളില്‍ നടന്ന സ്‌നേഹാദര സംഗമത്തില്‍ വിവിധ രംഗങ്ങളില്‍ മികവ് പുലര്‍ത്തിയവരെ ആദരിച്ചു.വയനാട് ജില്ലയിലെ കല, സാഹിത്യം, സിനിമ ,നാടന്‍പാട്ട് പെയിന്‍ ആന്റ് പാലിയേറ്റീവ് ,നാടകം, കവിത, കഥ, സംഗീതം ,ഫോട്ടോഗ്രാഫി, മിമിക്രി ,സഞ്ചാര സാഹിത്യം, മീഡിയ, രക്തദാനം ടെലിഫിലിം ,കായികം, തിരക്കഥാരചന, പുസ്തക രചന, ചിത്രരചന, ജൈവ കാര്‍ഷിക മേഖല, കലാപരിശീലനം തുടങ്ങി ഇരുപതോളം മേഖലകളില്‍ കഴിവു തെളിയിച്ച 51 പ്രതിഭകളെ ആദരിച്ചു. ,
സ്നേഹദര സംഗമം ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്നവര്‍ക്ക് ലഭിക്കുന്ന അംഗീകാരം ഏറെ സന്തോഷകരമായ അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു. കെ പി സി സി ജനറല്‍ സെക്രട്ടറി കെ.കെ എബ്രഹാം മുഖ്യ പ്രഭാഷണവും പ്രതിഭകളെ ആദരിക്കലും നടത്തി. ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു വാളല്‍ അധ്യക്ഷനായിരുന്നു.ഓണ്‍ലൈന്‍ ലളിതഗാന മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം കെ പി സി സി എക്സിക്കുട്ടീവ് അംഗം പി പി ആലി നടത്തി. കെ പി സി സി എക്സി.അംഗം എന്‍.കെ വര്‍ഗ്ഗീസ്, എന്‍ സി കൃഷ്ണകുമാര്‍, ശ്രീജി ജോസഫ് ,സി.കെ ജിതേഷ്, സുന്ദര്‍രാജ് എടപ്പെട്ടി, ബിനുമാങ്കൂട്ടം, വിനോദ് തോട്ടത്തില്‍ ,സലീം താഴത്തൂര്‍, കെ പത്മനാഭന്‍ ,ഹര്‍ഷല്‍ കോന്നാടന്‍ ,കെ കെ രാജേന്ദ്രന്‍, എം.വി രാജന്‍, അബ്രഹാം മാത്യു, ത്രേസ്യാമ്മ ജോര്‍ജ് ,സന്ധ്യ ലിഷു, സീനതോമസ്,ഒ.ജെ മാത്യു, വി ജെ പ്രകാശന്‍, കെഡി രവീന്ദ്രന്‍, അശോകന്‍ ഒഴക്കോടി, എം.കെ ഗിരീഷ് കുമാര്‍, വി.കെ ഭാസ്‌ക്കരന്‍, സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.