കലുങ്ക്കരാറുകാരന്‍ പൊളിച്ചു നീക്കി

0

 

==ബീനാച്ചി – പനമരം റോഡ് . കേണിച്ചിറ ടൗണിലെ കലുങ്ക്കരാറുകാരന്‍ പൊളിച്ചു നീക്കി.
കലുങ്ക് നിര്‍മ്മാണത്തില്‍ വ്യാപക ക്രമക്കേട് നടന്നത് സംബന്ധിച്ച് വയനാട് വിഷന്‍ ഇന്നലെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു . കോണ്‍ക്രീറ്റ് മിക്‌സ് ചെയ്യാതെയായിരുന്നു കരാറ്കാരന്‍ പാര്‍ശ്വഭിത്തി നിര്‍മ്മിച്ചത് . സംഭവത്തില്‍ ടൗണിലെ വ്യാപാരികളും ,
റോഡ് ജനകിയസമിതിയും , ഓട്ടോ ഡ്രൈവര്‍മാരും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.കഴിഞ്ഞ ദിവസം രാത്രിയാണ് കേണിച്ചിറ ടൗണിലെ പ്രധാന ജംഗ്ക്ഷനിലെ കലുങ്ക് നിര്‍മ്മിക്കാന്‍ കരാറുകാരന്‍ കോണ്‍ക്രീറ്റ് മിക്‌സ് ചെയ്യാതെ തൂമ്പയും,വെള്ളവും ഉപയോഗിച്ച്
കോണ്‍ക്രീറ്റ് പ്രവര്‍ത്തി നടത്തിയത് . സംഭവം വിവാദമാകുകയും , വയനാട് വിഷന്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു . ഇതിനിടയില്‍ റോഡ് ജനകീയ സമിതി പ്രസിഡന്റ് ജോര്‍ജ്ജ് കൊച്ചുപുരക്കലിന്റെ നേതൃത്ത്വത്തില്‍ വൈകിട്ട് കലുങ്ക്
പൊളിച്ച് നീക്കാനുള്ള പ്രതിഷേധം ആരംഭിച്ചു. തുടര്‍ന്ന് രാത്രിയോടെ കരാറ്കാരന്‍ സ്ഥലത്ത് എത്തി നിര്‍മിച്ച ഭാഗം ജെസിബി ഉപയോഗിച്ച് മുഴുവനായും , പൊളിച്ചു നീക്കി . 5 വര്‍ഷത്തോളമായി പ്രവര്‍ത്തി തുടങ്ങിയ ബിനാച്ചി പനമരം റോഡ് പ്രവൃത്തിയില്‍ കേണിച്ചിറ ടൗണ്‍ ഉള്‍പ്പെടുന്ന ഭാഗം കൂടിയാണ് നിലവിലെ കരാര് ഏറ്റെടുത്ത കമ്പനി ചെയ്ത് തീര്‍ക്കേണ്ടത് . റോഡിന്റെ ബാക്കി ഉള്ള ഭാഗത്തെ വര്‍ക്കുകള്‍ മറ്റൊരു കമ്പനിയാണ് ഏറ്റെടുത്തിരിക്കുന്നത് . റോഡില്‍ നിയമപ്രകാരമുള്ള പ്രവര്‍ത്തികള്‍ കൃത്യതയോടെ ചെയ്യണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധങ്ങള്‍ നടത്തുമെന്നും . റോഡ് ജനകിയ സമിതി പ്രസിഡന്റ്ജോര്‍ജ് കൊച്ചുപുരക്കല്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!