സംസ്ഥാനത്ത് ഒരു വിഭാഗം ജനതാദള്‍-എസ് നേതാക്കളും പ്രവര്‍ത്തകരും സി.പി.ഐയിലേക്ക്. അനുബന്ധ സമ്മേളനം ഡിസംബര്‍ 23ന് ബത്തേരിയില്‍ വെച്ച് നടത്തുമെന്ന് നേതാക്കള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിയും, നാഷണല്‍ കമ്മിറ്റി അംഗവും, വയനാട് ജില്ലാ പ്രസിഡണ്ടുമായ പി.എം ജോയിയുടെ നേതൃത്വത്തിലാണ് നേതാക്കളും പ്രവര്‍ത്തകരും സി.പി.ഐയില്‍ ചേരുന്നത്. പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലിയും, മന്ത്രി സ്ഥാനത്തെ ചൊല്ലിയുമുള്ള തര്‍ക്കം പാര്‍ട്ടിയെ സംസ്ഥാനത്ത് നിര്‍ജ്ജീവമാക്കിയതിനെ തുടര്‍ന്ന്, പാര്‍ട്ടി വിമത പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറ്റപ്പെടുന്ന സാഹചര്യത്തിലാണ് നേതാക്കള്‍ പാര്‍ട്ടി വിടുന്നത്. നാഷണല്‍ കമ്മിറ്റി അംഗങ്ങളായ എടപ്പറ്റ അഷ്റഫ്, വി ആര്‍ സോമ സുന്ദരം, തൃശ്ശൂര്‍ മുന്‍ ജില്ലാ പ്രസിഡണ്ടും,സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ സി.പി റോയി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ വി എം വര്‍ഗീസ് സാജു ഐക്കരക്കുന്നത്ത്, അഷ്റഫ് കരിപ്പാലി, അബ്ദുള്‍ റഹ്മാന്‍ ബാങ്കോട്, പോഷക സംഘടന സംസ്ഥാന ഭാരവാഹികള്‍, പാര്‍ട്ടി ജില്ലാതല നേതാക്കള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പാര്‍ട്ടി വിടുന്നത്. അധ്യാപക ഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുമെന്നും നേതാക്കള്‍ പറഞ്ഞു.