മാനന്തവാടി ഡി.വൈ.എസ്.പിയ്ക്ക് പ്രസ്സ് ക്ലബ്ബിന്റെ യാത്രയയപ്പ്
ഡി.സി.ആര്‍.ബി, ഡി.വൈ.എസ്.പി.യായി സ്ഥലം മാറി പോകുന്ന മാനന്തവാടി ഡി.വൈ.എസ്.പി, കെ.എം. ദേവസ്യക്ക് മാനന്തവാടി പ്രസ്സ് ക്ലബ്ബ് യാത്രയയപ്പ് നല്‍കി. യോഗത്തില്‍ പുതുതായി ചുമതലയേറ്റ എ.എസ്.പി. വൈബവ് സക്‌സേന മുഖ്യാതിഥിയായിരുന്നു. യാത്രയയപ്പ് യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് സുരേഷ് തലപ്പുഴ അധ്യക്ഷത വഹിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ശോഭരാജന്‍, പ്രസ്സ് ക്ലബ്ബ് സെക്രട്ടറി ബിജു കിഴക്കേടത്ത്, കല്‍പ്പക. സ്റ്റോര്‍ പ്രസിഡണ്ട് കെ.ജി ജോണ്‍സണ്‍, പ്രസ്സ് ക്ലബ്ബ് ട്രഷറര്‍ അരുണ്‍ വിന്‍സെന്റ, കെ.സ്.സജയന്‍, റെനീഷ് മാറ്റൊലി, വി.ഒ.വിജയകുമാര്‍, പടയന്‍ ലത്തീഫ്, കെ.എം.ഷിനോജ്, അബ്ദുള്ള പള്ളിയാല്‍, എ.ഷമീര്‍, ജസ്റ്റിന്‍ ചെഞ്ചട്ടയില്‍, എ.കെ.റെയ്ഷാദ്, പി.ആര്‍. ഉണ്ണികൃഷ്ണന്‍, തുടങ്ങിയവര്‍ സംസാരിച്ചു.